ആലത്തൂര്‍: പാടൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ബസ് കത്തിനശിച്ച കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. തിരുവില്വാമല കണിയാര്‍കോട് കൂട്ടാല കമ്പനിപടിയില്‍ അനൂപ് (25), പല്ലശന കണ്ണനൂര്‍പാടം രാഹുല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്ത് സ്വകാര്യ വാഹന ഡീലര്‍ സ്ഥാപനത്തിലെ ജോലിക്കാരാണ്. മൂന്നുമാസംമുമ്പ് അസമയത്ത് പാടൂരില്‍ കണ്ടെത്തിയ യുവാക്കളെ ബസ് ജീവനക്കാര്‍ ചോദ്യം ചെയ്ത സംഭവത്തിലെ വിരോധമാണ് ബസ് കത്തിക്കുന്നതിനു കാരണമെന്നു പോലീസ് പറഞ്ഞു. ബസ് കത്തിയതില്‍ രണ്ടുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആലത്തൂര്‍- പഴയന്നൂര്‍ റൂട്ടിലോടുന്ന പാടൂര്‍ ജാനകിവിലാസത്തില്‍ മണിയുടെ കൃഷ്ണകൃപ ബസാണ് കത്തിനശിച്ചത്.
ബസ് കത്തിനശിച്ച കേസ്: രണ്ടുപേര്‍ അറസ്റ്റില്‍
