ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കാത്തതില്‍ പ്രതിഷേധം

ekm-waithing-shedമൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വേങ്ങച്ചുവട്ടില്‍ വാഹനം ഇടിച്ചു തകര്‍ത്ത ബസ് കത്തിരിപ്പു  കേന്ദ്രം ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്തതില്‍ വേങ്ങച്ചുവട് പൗരാവലി പ്രതിഷേധിച്ചു. റോഡില്‍ നിന്നു മാറി സ്ഥിതി ചെയ്യുന്ന ബസ്കത്തിരിപ്പു കേന്ദ്രം നിക്ഷിപ്ത താത്പര്യക്കാരാണ് തകര്‍ത്തതെന്നു നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു. വിഷയം  പലവട്ടം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാത്ത സ്ഥിതിയാണ്.

വിദ്യാര്‍ഥികളടക്കം  നിരവധിപേര്‍ക്ക് ആശ്രയമായ  ബസ് കത്തിരിപ്പു കേന്ദ്രം പുനഃസ്ഥാ പിക്കാന്‍ അധികൃതര്‍  തയാറാകാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നു വേങ്ങച്ചുവടു പൗരാവലി സംഘടിപ്പിച്ച പ്രതിഷേധ യോഗം മുന്നറിയിപ്പു നല്‍കി. യോഗത്തില്‍  കണ്‍വീനര്‍ കെ.എസ്.വിജു,ടി.ജെ. മത്തായി,അഭിലാഷ് മാത്യു, ടോം ചക്കാലക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts