ബാങ്ക് പ്രസിഡന്റിന് നേരേ ആക്രമണം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

ekm-mardanamമൂവാറ്റുപുഴ: കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും മുളവൂര്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായ പി.എം. അസീസിനെ ആക്രമിച്ച പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അസീസിനെ ഇന്നലെ രാവിലെ 8.45 ഓടെ മുളവൂര്‍ ജോണ്‍പടിയില്‍വച്ചാണ് ആക്രമിച്ചത്. ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തിയശേഷം കമ്പിവടിക്ക് തലയ്ക്കടിക്കുകയും വയറ്റില്‍ ചവിട്ടുകയുമായിരുന്നുവെന്നാണ് അസീസ് പറയുന്നത്.

ബഹളംകേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ആക്രമി കടന്നുകളഞ്ഞിരുന്നു. പരിക്കേറ്റ് അസീസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അസീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപവാസിയെ ചുറ്റുപറ്റിയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

ബാങ്ക് മുന്‍ ജീവനക്കാരിയുടെ ഭര്‍ത്താവുമാണ് ആക്രമണം നടത്തിയതെന്നാണ് അസീസ് പറയുന്നത്. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ജീവനക്കാരിയെ ഒരുവര്‍ഷം മുന്‍പ് സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഏതാനും നാള്‍മുന്‍പ് ജോലിയില്‍ നിന്നും പൂര്‍ണമായും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് തന്നെ ആക്രമിച്ചതിന്റെ പിന്നിലെന്നാണ് അസീസ് പറയുന്നത്.

Related posts