ബാബുവിനെതിരേ ആദായനികുതി വകുപ്പും അന്വേഷണത്തിന്

ekm-kbabuകൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായനികുതി വകുപ്പും അന്വേഷണത്തിന് തയാറെടുക്കുന്നു. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന് ശേഷമാകും ആദായനികുതി വകുപ്പിന്റെ പരിശോധന തുടങ്ങുക.ബാബുവിന്റെ മക്കള്‍ മരുമക്കള്‍ ബിനാമികള്‍ എന്നിവരുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചാവും പ്രധാനമായും അന്വേഷണം നടത്തുക. കൊച്ചിയിലെ ആദായനികുതി വിഭാഗമാണ് പരിശോധന നടത്തുന്നത്. വിജിലന്‍സ് അന്വേഷണത്തിന് ശേഷം രേഖകള്‍ ഔദ്യോഗികമായി വാങ്ങിയായിരിക്കും പരിശോധന.

Related posts