ബാലകൃഷ്ണപിള്ളയ്ക്ക് ശേഷം ഐ.ബി സതീഷ്; കാട്ടാക്കടക്കാര്‍ക്ക് ഇത് അഭിമാന നിമിഷം

tvm-balakrishananകാട്ടാക്കട: വര്‍ഷങ്ങള്‍ക്കു ശേഷം കാട്ടാക്കടക്കാര്‍ക്ക് നാട്ടുകാരനായ  ഒരു എംഎല്‍എയെ കിട്ടിയി രിക്കുന്നു. ശക്തനെ കടത്തി വെട്ടി ഇന്നലെ ഐ. ബി സതീഷ് വിജയം നേടിയപ്പോള്‍ കാട്ടാക്കട യിലെ മുന്‍ എംഎല്‍എ ബാലകൃഷ് ണപിള്ളയ്ക്ക് ശേഷം നാട്ടുകാ രനായ ഒരു എംഎല്‍ എയെ കാട്ടാക്കട ക്കാര്‍ക്ക് കിട്ടുകയായി രുന്നു. കാട്ടാക്കടയിലെ ആദ്യ എംഎല്‍എ കേരളം നിലവില്‍ വന്ന ശേഷമുള്ള  ആദ്യ നിയമസഭയില്‍ അംഗമായിരുന്നു  കാട്ടാക്കട ആര്‍. ബാലകൃഷ്ണപിള്ള.

1957 ല്‍   ലോകത്തില്‍ ആദ്യമായി ജനാധിപത്യരീതിയില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന കേരളത്തില്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എംഎല്‍എ ആയിരുന്നു കാട്ടാക്കട ആര്‍. ബാലകൃഷ്ണ പിള്ള .  ഇഎംഎസ്  നേതൃത്വം നല്‍കിയ നിയമസഭയില്‍ അംഗമായിരുന്നു കാട്ടാക്കടയില്‍ ജനിച്ച  ബാലകൃഷ്ണ പിള്ള.  ഇപ്പോള്‍ ജയിച്ച സതീഷിന്റെ നാടും കാട്ടാക്കട തന്നെ.

അന്ന് കാട്ടാക്കടയെന്ന മണ്ഡലമില്ല.  കാട്ടാക്കട, ആര്യനാട്, വിതുര, പെരിങ്ങമ്മല, തുടങ്ങി ഇന്നത്തെ മൂന്നു മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന കരകുളം മണ്ഡലത്തെയാണ് അദേഹം 1957 ല്‍ പ്രതിനിധീകരിച്ചിരുന്നത്. വോട്ടുതേടി സൈക്കിളിലും കാല്‍നടയിലും പോയ കഥകള്‍ പിള്ള പറഞ്ഞിരുന്നു. അതിനു മുമ്പ് തിരു-കൊച്ചി സഭയിലും അദ്ദേഹം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കേരള സഭയില്‍  വന്‍ വിജയത്തോടെ ജയം.

കാട്ടാക്കടയില്‍ ജനിച്ച പിള്ള അന്നത്തെ ട്രാവന്‍കൂര്‍ ഫോഴ്‌സില്‍  പോയതിനുശേഷമാണ് പാര്‍ട്ടിയില്‍ സജീവമാകുന്നത്. കാട്ടാക്കയില്‍ ഒരു പ്രസ് നടത്തിവരവെയാണ് കാട്ടാക്കട ചന്ത സമരത്തില്‍ പങ്കാളിയാകുന്നത്. ചന്തയിലെ ചുങ്കപ്പിരിവ് നടത്തുന്ന ഗുണ്ടകളെ നേരിടനാണ് സമരം നടത്തിയത്.സമരത്തില്‍ ഗുണ്ടകളെ നാടുകടത്തി.  അതോടെ പാര്‍ട്ടിയില്‍ പ്രധാനിയായി. എംഎല്‍എയുമായി.  കാട്ടാക്കയില്‍ ജനിച്ച എംഎല്‍എയും തിരുവനന്തപുരം മേയറുമായിരുന്ന  പൊന്നറശ്രീധറുടെ അടുത്ത സുഹൃത്തുമായിരുന്നു പിള്ള.

സ്വാതന്ത്ര്യസമരങ്ങളിലും പിള്ള പങ്കെടുത്തിരുന്നു. പൊന്നറ ശ്രീധര്‍ക്കൊപ്പമാണ് ഇദേഹം വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ ഉള്‍പ്പടെ പങ്കെടുത്തത്.  സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമോചനസമരക്കാരുമായി ആലോചന നടത്തി എന്നാരോപിച്ചാണ് പാര്‍ട്ടി പുറത്താക്കുന്നത്.  പാര്‍ട്ടിയില്‍ നിന്നും പുറത്തായ പിള്ള കോണ്‍ഗ്രസില്‍ എത്തി. അവിടെയും തന്റെ വൈഭവം പിള്ള കാണിച്ചു. ബ്ലോക്ക് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായി.  മരണത്തിനും തൊട്ടുമുമ്പാണ് കേരള നിയമസഭ അദേഹത്തെ ആദരിച്ചിരുന്നത്.

1957 ല്‍ തനിക്ക് ദീപിക നല്‍കിയ പിന്തുണയും അദേഹം സ്മരിക്കാറുണ്ടായിരുന്നു. 2013 ഡിസംബറില്‍ മരണമടഞ്ഞു. സതീഷും സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായിരുന്നു.  കാട്ടാക്കട ഏരിയാ കമ്മിറ്റി സെക്രട്ടറിയാണ് സതീഷ്. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം കാട്ടാക്കടക്കാരന്‍ തന്നെ കാട്ടാക്കട  മണ്ഡലത്തിന്റെ എംഎല്‍എ ആയി.

Related posts