തിരുവനന്തപുരം: 14 വയസുള്ള ബാലനെ കുളിക്കടവില്‍ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് എംഎസ്കെ നഗറില്‍ മുരുകന്റെ മകന് ബ്രൂ എന്നു വിളിക്കുന്ന ടിജു, വിക്രമന്റെ മകന് അനീഷ് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഎസ്കെ നഗറിലെ കുളത്തില്‍ കുളിക്കാന്‍ എത്തുമ്പോഴാണ് ബാലനെ വശീകരിച്ച് ലൈംഗീക കൃത്യങ്ങള്‍ ചെയ്യിപ്പിച്ചിരുന്നത്. കുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസം കണ്ട മാതാപിതാക്കള്‍ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം തുറന്നു പറഞ്ഞത്.
പ്രതികളോട് സംഭവത്തെക്കുറിച്ച് ചോദിച്ച കുട്ടിയുടെ മാതാവിനെ മര്‍ദിക്കുകയും കുട്ടിയുടെ വീട്ടില്‍ കയറി അക്രമം നടത്തുകയും ചെയ്തു. ടിജു ഗുണ്ട ാനിയമപ്രകാരം കരുതല്‍ തടങ്കലില്‍ കിടന്നയാളും അനീഷ് ബാബു നിരവധി കേസുകളിലെ പ്രതിയുമാണ്. സംഭവം അറിഞ്ഞെത്തിയ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതികളെ തിരുവല്ലത്തിന് സമീപത്തുള്ള പാറമടയില്‍ നിന്നും പിന്നീട് പിടികൂടുകയായിരുന്നു.