ബാസ്കറ്റ്: സെജിന്‍ ഭാവി താരം

sp-javinതിരുവല്ല: നോയിഡയില്‍ നടന്ന അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ജൂണിയര്‍ എന്‍ബിഎ ബാസ്കറ്റ്‌ബോള്‍ ക്യാമ്പില്‍ മികച്ച താരത്തിനുള്ള അവാര്‍ഡ് മലയാളി താരം സെജിന്‍ മാത്യുവിന്. രാജ്യത്തെ 2200 സ്കൂളുകളില്‍നിന്നായി തെരഞ്ഞെടുത്ത 14നും 16നും ഇടയില്‍ പ്രായമുള്ള 128 കുട്ടികളില്‍നിന്നാണ് തിരുവല്ല സ്വദേശിയായ സെജിന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടന്ന 3ത3 കിഡ്‌സ് ബാസ്കറ്റ് ബോള്‍ മത്സരത്തിനിടെ മുനിസിപ്പല്‍ സെക്രട്ടറി രഞ്ജി, മികച്ച നേട്ടം കൈവരിച്ച സെജിന്‍ മാത്യുവിനെ ആദരിച്ചു. എന്‍ബിഎയിലെയും രാജ്യത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനുള്ള അവസരവും സെജിന് ലഭിച്ചു.

Related posts