ബിജു മേനോന് നായകനായ ജോസ് തോമസിന്റെ ‘വെള്ളക്കടുവ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ ഇന്നസെന്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോടീശ്വരനായ സ്വര്ണക്കടയുടമയായി ഇന്നസെന്റ് അഭിനയിക്കുന്നു. ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ െ്രെഡവറും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായാണു ബിജു മേനോന് അഭിനയിക്കുന്നത്. പറ്റിച്ചു പണം സമ്പാദിക്കുന്ന നായകന്റെ കഥ പറയുകയാണ് ബിജു ഈ സിനിമയിലൂടെ.
തൃശൂര്‍, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നീ സ്ഥലങ്ങളാണ് കഥയുടെ പശ്ചാത്തലമെങ്കിലും പൂര്‍ണമായും തൊടുപുഴയിലാണ് സിനിമയുടെ ചിത്രീകരണം. ഇനിയ, പൂജിത, സ്വാസിക, സുധീര്‍ കരമന, സുരേഷ്കൃഷ്ണ, ഹരീഷ്, ബൈജു എന്നിവരാണ് അഭിനേതാക്കള്‍. ബാബു ജനാര്‍ദനന്റേതാണ് തിരക്കഥ.