ബിജെപിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ല: ചെന്നിത്തല

KNR-RAMESHപാനൂര്‍: ബിജെപി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. മന്ത്രി കെ.പി. മോഹനന്‍ നയിക്കുന്ന വികസന സന്ദേശയാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം ജാതികൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുമ്മനത്തിന് വേണമെങ്കില്‍ ഏതങ്കിലും ബാങ്കില്‍ അക്കൗണ്ട് തുറക്കാമെന്നും അദ്ദേഹം പരിഹസിച്ചു. എല്‍ഡിഎഫ് സ്ഥിതി മെച്ചപ്പെടുത്തുമെന്നത് അവരുടെ വ്യാമോഹം മാത്രമാണ്.

കൊലപാതക കേസിലെ പ്രതികളെ പോലും മത്സരിപ്പിക്കുന്ന സിപിഎമ്മിന്റെ  രാഷ്ട്രിയം കേരള ജനത നോക്കി കാണുന്നുണ്ട്. സി.പിഎം നേതാക്കള്‍ വരെ സിബിഐയുടെ വലയത്തിലാണന്നും അദ്ദേഹം പറഞ്ഞു. ആര്‍. അബ്ദുള്ള അധ്യക്ഷത വഹിച്ചു. വി. സുരേന്ദ്രന്‍, വി.കെ. കുഞ്ഞിരാമന്‍, കെ.പി. സാജു, വി. നാസര്‍, അന്‍സാരി തില്ലങ്കേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts