ബിജെപിയും സിപിഎമ്മും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍: വി.എം.സുധീരന്‍

sudheeranവടക്കഞ്ചേരി: പെരുമ്പാവൂരില്‍ ഒറ്റമുറിവീട്ടില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകര്‍ക്കു വധശിക്ഷ നടപ്പാക്കണമെന്നു കെപിസി സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. യുഡിഎഫ് തരൂര്‍ മണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു പൊതുയോഗം വടക്കഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വധശിക്ഷയോടു താത്പര്യമില്ലെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടപ്പാക്കിയേ തീരൂ.

റബറിന്റെ വിലയിടിവു തടയാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത പ്രധാനമന്ത്രി മോദി റബര്‍ കര്‍ഷകരെ സംരക്ഷിക്കുമെന്നു പറയുന്നതില്‍ ഒരു അര്‍ഥവുമില്ല. സിപിഎ മ്മും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. സിപിഎം അക്രമ രാഷ്ട്രീയത്തിലൂടെ കൊലപാതകം നടത്തുമ്പോള്‍, ബിജെപി വര്‍ഗീയതയുടെ പേരിലാണു കൊലപാതകം നടത്തുന്നത്. ഇതിനെ ഒറ്റക്കെട്ടായി നേരിടണമെങ്കില്‍ യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ റെജി കെ. മാത്യു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, മുന്‍ എം.പി. വിജയരാഘവന്‍, എ. ആണ്ടിയപ്പു, അഡ്വ. തോലന്നൂര്‍ ശശിധരന്‍, ശാന്തജയറാം. പാളയം പ്രദീപ്, കെ. ഗോപിനാഥ്, എ തങ്കപ്പന്‍, ജോബി ജോസഫ്, ഡോ അര്‍സലര്‍ നിസ്സാം, യു അംബുജാക്ഷന്‍, എം.എസ്. അബ്ദുള്‍ ഖൂദ്ദൂസ്, ബാബു മാധവന്‍, സ്ഥാനാര്‍ഥി സി. പ്രകാശന്‍ പ്രസംഗിച്ചു.

Related posts