ബിജെപി അസഹിഷ്ണുതയുടെ വിത്തുകള്‍ പാകുന്നു: മന്ത്രി ശൈലജ

tvm-shailjaപഴയങ്ങാടി: ബിജെപി ഹൈന്ദവരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടില്‍ അസഹിഷ്ണുതയുടെ വിത്തുകള്‍ പാകുകയാണു ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ സമാപനസമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.

പരിഷ്കൃത കേരളത്തില്‍ ജാതിവര്‍ഗീയ ഭ്രാന്ത് തിരിച്ചുകൊണ്ടുവരാന്‍ ബിജെപിയും ആര്‍എസ്എസും കോപ്പുകൂട്ടുമ്പോള്‍ അതിനെ ചെറുക്കേണ്ടത് മഹിളകളുടെ കടമയാണ്. ജാതീയതയെ കൂട്ടുപിടിച്ച് ജന്മിത്വത്തിന്റെ വക്താവായി മാറിയിരിക്കുകയാണു മോദി സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. ലീല അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തി. ടി.വി. രാജേഷ് എംഎല്‍എ, പി.പി. ദാമോദരന്‍, സുകന്യ, പി.വി. ജാനകി, സരള, ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts