കുണ്ടറ: ഇന്ത്യയിലെ ജനങ്ങളെ ഭൂരിപക്ഷം, ന്യൂനപക്ഷം, ദലിതന്‍ എന്നിങ്ങനെ അതിര്‍ വരമ്പുകളുണ്ടാക്കി വിഭജിച്ച് ഭരിക്കുവാനാണ് സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ ബിജെപി ശ്രമിക്കുന്നതെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം പ്രൊഫ.ഇ. മേരിദാസന്‍ . പേരയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുളവന ഇടമല കോളനിയില്‍ സംഘടിപ്പിച്ച ‘ദലിത് രക്ഷാസദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജെ.എല്‍.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അനീഷ് പടപ്പക്കര, പേരയം പഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്‍സി യേശുദാസന്‍, ജി.രാമചന്ദ്രന്‍പിള്ള, മേരി സ്റ്റെല്ല, രജിത സജീവ്, അംബിക ഡിക്രൂസ്, സണ്ണി ലോറന്‍സ്, രാജീവ് റോള്‍ഡന്‍, മനു സോമന്‍, അനൂപ് തടത്തില്‍, ജി.കെ.ശശിധരന്‍, അനിത എന്നിവര്‍ പ്രസംഗിച്ചു.