ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്നലെയായിരുന്നു ബിന്ദ്രയുടെ ഔദ്യോഗിക പ്രഖ്യാപനം. ഇതാണ് വിരമിക്കാനുള്ള ശരിയായ സമയം. അടുത്ത തലമുറയ്ക്കു ബാറ്റണ്‍ കൈമാറേണ്ട സമയം- ബിന്ദ്ര പറഞ്ഞു. ഇതൊരു ദുഃഖകരമായ ദിവസമാണ് ബിന്ദ്ര പറഞ്ഞു. നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യയാണ് (എന്‍ആര്‍എഐ) ചടങ്ങ് സംഘടിപ്പിച്ചത്. 2008 ബെയ്ജിംഗ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയ ബിന്ദ്ര ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ ചെറിയ വ്യത്യാസത്തിനാണ് മെഡല്‍ നഷ്ടമായത്.
ബിന്ദ്രയ്ക്കു നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഞാന്‍ എപ്പോഴും കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്നയാളാണ്. ഇതിനു പകരമായി ഒന്നുമില്ല. ഞാന്‍ ഷൂട്ടിംഗിനായി പൂര്‍ണമായും സമര്‍പ്പിച്ചു. പ്രതീക്ഷയ്ക്കപ്പുറം ലഭിക്കുകയും ചെയ്തു. എല്ലാവര്ക്കും നന്ദി- 33 കാരനായ ബിന്ദ്ര പറഞ്ഞു. റിയോ ഒളിമ്പിക്സ് ഉദ്ഘാടനത്തോടനുബന്ധിച്ച മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയുടെ ദേശീയ പതാകയേന്തിയത് ബിന്ദ്രയായിരുന്നു.2000ലെ സിഡ്നി ഒളിമ്പിക്സ് മുതലാണ് ബിന്ദ്രയുടെ ഒളിമ്പിക് യാത്ര ആരംഭിക്കുന്നത്. മൂന്ന് ഒളിമ്പിക് ഫൈനലുകളില്‍ പ്രവേശിക്കാനും ഇന്ത്യന്‍ താരത്തിനായി.
മെഡലുകള്‍
2008 ബെയ്ജിംഗ് ഒളിമ്പിക്സ്
10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്വര്‍ണം
ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്
2006 സാഗ്രെബ് സ്വര്‍ണം (പെയര്‍)
കോമണ്‍വെല്‍ത്ത് ഗെയിംസ്
2002 മാഞ്ചസ്റ്റര്‍ സ്വര്‍ണം
2006 മെല്‍ബണ്‍ സ്വര്‍ണം
2010 ഡല്‍ഹി സ്വര്‍ണം
2014 ഗ്ലാസ്ഗോ സ്വര്‍ണം
2002 മാഞ്ചസ്റ്റര്‍ വെള്ളി (സിംഗിള്‍സ്)
2010 ഡല്‍ഹി വെള്ളി
2006 മെല്‍ബണ്‍ വെങ്കലം (സിംഗിള്‍സ്)
ഏഷ്യന്‍ ഗെയിംസ്
2010 ഗ്വാങ്ഷു വെള്ളി (ടീം)
2014 ഇഞ്ചിയോണ്‍ വെങ്കലം (ടീം)
2014 ഇഞ്ചിയോണ്‍ വെങ്കലം