ന​ല്ല സൗ​ഹൃ​ത്തി​ന് ഇ​തി​രി​ക്ക​ട്ടെ..! കിം ​ജോം​ഗ് ഉ​ന്നി​ന് ആ​ഡം​ബ​ര കാ​ർ സ​മ്മാ​നി​ച്ച് റ​ഷ്യ


മോ​സ്കോ: ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നി​ന് കാ​ർ സ​മ്മാ​നി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​ൻ. വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് കാ​ർ ന​ൽ​കി​യ​തെ​ന്ന് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തു.

റ​ഷ്യ​ൻ നി​ർ​മി​ത കാ​ർ ഫെ​ബ്രു​വ​രി 18 ന് ​കി​മ്മി​ന്‍റെ സ​ഹാ​യി​ക​ൾ​ക്ക് പു​ടി​ൻ കൈ​മാ​റി​യ​താ​യി ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ കെ​സി​എ​ൻ​എ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഉ​ന്ന​ത നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള പ്ര​ത്യേ​ക വ്യ​ക്തി​ബ​ന്ധ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ പ്ര​ക​ട​ന​മാ​യി ഈ ​സ​മ്മാ​ന​ത്തെ കാ​ണു​ന്നു​വെ​ന്ന് കി​മ്മി​ന്‍റെ സ​ഹോ​ദ​രി പ്ര​തി​ക​രി​ച്ച​താ​യും കെ​സി​എ​ൻ​എ സൂ​ചി​പ്പി​ക്കു​ന്നു.

അ​തേ​സ​മ​യം, കാ​റി​നെ​ക്കു​റി​ച്ചോ റ​ഷ്യ​യി​ൽ നി​ന്ന് അ​ത് എ​ങ്ങ​നെ ക​യ​റ്റി അ​യ​ച്ചു​വെ​ന്നോ റി​പ്പോ​ർ​ട്ടി​ൽ വി​വ​രി​ച്ചി​ട്ടി​ല്ല. ആ​ഡം​ബ​ര വി​ദേ​ശ വാ​ഹ​ന​ങ്ങ​ളു​ടെ ഒ​രു വ​ലി​യ ശേ​ഖ​ര​മാ​ണ് ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി​ക്കു​ള്ള​ത്.

സെ​പ്റ്റം​ബ​റി​ൽ കി​മ്മും പു​ടി​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു​ശേ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ അ​ടു​ത്തി​രു​ന്നു. യു​ക്രെ​യ്നി​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​കൊ​റി​യ റ​ഷ്യ​യ്ക്ക് പീ​ര​ങ്കി​ക​ളും റോ​ക്ക​റ്റു​ക​ളും ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

എ​ന്നാ​ൽ റ​ഷ്യ​യി​ലേ​ക്കു​ള്ള ആ​യു​ധ ക​യ​റ്റു​മ​തി ആ​രോ​പ​ണ​ത്തെ ഉ​ത്ത​ര​കൊ​റി​യ നി​ഷേ​ധി​ക്കു​ന്നു​ണ്ട്. യു​ക്രെ​യ്നി​ലെ റ​ഷ്യ​യു​ടെ ക​ട​ന്നു​ക​യ​റ്റ​വും ഉ​ത്ത​ര​കൊ​റി​യ​യു​ടെ ആ​ണ​വാ​യു​ധ വി​ക​സ​ന​വും മൂ​ലം ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും അ​ന്താ​രാ​ഷ്ട്ര മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ്എ​ല്ലാ മേ​ഖ​ല​ക​ളി​ലും കൈ​മാ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും പ്ര​തി​ജ്ഞ​യെ​ടു​ത്ത​ത്.

Related posts

Leave a Comment