ശ്രീനഗര്‍/ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദിന്റെ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കൊല്ലാനുണ്ടായ സാഹചര്യം എന്താണെന്ന് ലോക് സഭയില്‍ പിഡിപി. കാഷ്മീരില്‍ ബിജെപി-പിഡിപി സഖ്യമാണ് ഭരണം നടത്തുന്നത് എന്നത് ചോദ്യം പ്രസക്തമാക്കുന്നു.
പിഡിപി എംപി മുസാഫര്‍ ബെഗ് ആണ് ലോക് സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വാനിയെ കൊല്ലാനുള്ള കാരണം ആരാഞ്ഞത്.
എന്നാണ് വാനിയെ ഏറ്റുമുട്ടലിലൂടെ വധിച്ചതെന്നും പിഡിപി എംപി ചോദിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ ബുര്‍ഹാനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല എന്നും മുസാഫര്‍ ബെഗ് ആരാഞ്ഞു. അതേസമയം, അഞ്ചു ദിവസത്തെ ഇടവേളയ്ക്കുശേഷം കാഷ്മീരില്‍ പത്രങ്ങള്‍ ഇന്നു വിതരണം ചെയ്തു. ബുര്‍ഹാനിയുടെ വധത്തെത്തുടര്‍ന്ന് പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.