
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദിച്ചെന്ന കേസിൽ മുൻമന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്.
വിജിലൻസ് സ്പെഷൽ സെൽ എസ്പി വി.എസ്. അജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. ശിവകുമാറിനോടൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ വീടുകളിലും വിജിലൻസിന്റെ പരിശോധന നടക്കുന്നുണ്ട്.
മന്ത്രിയായിരിക്കെ ബേനാമി പേരുകളിൽ അനധികൃത സ്വത്ത് സന്പാദിച്ചെന്ന് കാട്ടി ശിവകുമാറിനെതിരെ വിജിലൻസിന് പരാതി നൽകിയിരുന്നു.
പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ശിവകുമാറിനെതിരെ കഴിഞ്ഞ ദിവസം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.