ല​ഹ​രി​വി​മു​ക്ത ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ; കൈകോർത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും

ചേ​ർ​ത്ത​ല: ല​ഹ​രി​വി​പ​ത്തി​നെ​തി​രെ ചേ​ർ​ത്ത​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മ​നു​ഷ്യച്ച​ങ്ങ​ല സൃ​ഷ്ടി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ള​ജി​ന് മു​ന്നി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കൈ​കോ​ർ​ത്ത​പ്പോ​ൾ മ​നു​ഷ്യ​ച​ങ്ങ​ല​യ്ക്ക് സ​മൂ​ഹ​ശ്ര​ദ്ധ​യേ​റി.

ല​ഹ​രി​വി​മു​ക്ത ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി എ​ക്സൈ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച 90 ദി​വ​സ​ത്തെ ഉൗ​ർ​ജി​ത ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​ടെ താ​ലൂ​ക്കു​ത​ല സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സും പോ​ളി​ടെ​ക്നി​ക് കോ​ള​ജും ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ച​ങ്ങ​ല ഒ​രു​ക്കി​യ​ത്.

നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ച​ങ്ങ​ല​യി​ൽ കൈ​കോ​ർ​ത്തു. തു​ട​ർ​ന്ന് ചേ​ർ​ന്ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​ഫാ. ഹ​ർ​ഷ​ജ​ൻ പ​ഴ​യാ​റ്റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഹ​രി​ലാ​ൽ.​എ​സ്.​ആ​ന​ന്ദ് അ​ധ്യ​ക്ഷ​നാ​യി. പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, ടി. ​ലി​ജു, എ​ൻ.​എ​സ്. വി​ഷ്ണു​നാ​ഥ്, പി.​ഡി. ക​ലേ​ഷ്, ചേ​ർ​ത്ത​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​പി. വേ​ണു​ക്കു​ട്ട​ൻ​പി​ള്ള, ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കി​ര​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment