കൊച്ചി: ബൈക്ക്് മോഷണക്കേസുകളിലെ രണ്ടു പ്രതികള്‍ പിടിയില്‍. ആലപ്പുഴ സ്വദേശിയായ 17 വയസുള്ള യുവാവിനെയും ഇയാളുടെ സഹായി ആയിരുന്ന ചിറ്റൂര്‍ മദര്‍ തെരേസ റോഡില്‍ താമസിക്കുന്ന ശ്യാമിനെയുമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. മുല്ലശേരി കനാല്‍ ഭാഗത്തു നിന്ന് മോഷ്ടിച്ച ആക്ടീവയുമായാണ് ആലപ്പുഴ സ്വദേശിയായ യുവാവിനെ പിടികൂടിയത്. കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളില്‍ നിന്ന്് ഇവര്‍ ബൈക്ക് മോഷ്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു.
എറണാകുളം കോണ്‍വന്റ് ജങ്ഷനില്‍നിന്നും മറ്റൊരു ഹോണ്ട ആക്ടീവയും, കലൂര്‍ പിവിഎസ് ആശുപത്രിക്കു സമീപത്തുനിന്നും ഒരു ഹീറോ ഹോണ്ട സിഡി ഡൗണും നോര്‍ത്ത് പാലത്തിന് താഴെനിനിന്നും ഒരു ടിവിഎസ് വിക്ടറും പിടി ഉഷ റോഡില്‍നിന്നും ഒരു ഹീറോ ഹോണ്ട സ്‌പ്ലെണ്ടറും കര്‍ഷക റോഡില്‍നിന്നും ഒരു യമഹാ ലിബറോയും മോഷ്ടിച്ചിരുന്നു.
വാഹനങ്ങളെല്ലാം പൊലീസ് കണ്ടെടുത്തു. പി ടി ഉഷ റോഡില്‍നിന്നും ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ മോഷ്ടിക്കാന്‍ ഇയാളെ സഹായിച്ചതിനാണ് ശ്യാമിനെ പൊലീസ് അറസ്റ്റു ചെയ്തത്.റോഡില്‍ ഉടമസ്ഥനില്ലാതെ ഒറ്റപ്പെട്ട് കാണപ്പെടുന്ന മോട്ടോര്‍ സൈക്കിളുകള്‍ ഏതെങ്കിലും വിധേന സ്റ്റാര്‍ട്ടാക്കി ഉപയോഗിക്കുകയും പെട്രോള്‍ തീര്‍ന്നു കഴിയുമ്പോള്‍ ഉപേക്ഷിക്കുന്നതുമായിരുന്നു മോഷടാവിന്റെ രീതി.