ക്ഷേത്രത്തിലെത്തുമ്പോള്‍ പോലും ആ ഒരു ചിന്തയാണ് എല്ലാവര്‍ക്കും! എല്ലാവരും എന്നെ കണ്ണ് മിഴിച്ച് നോക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്; തന്നെ അസ്വസ്ഥനാക്കിയ സംഭവത്തെക്കുറിച്ച് ഗാനഗന്ധര്‍വന്‍ യേശുദാസ് പറയുന്നതിങ്ങനെ

ക്ഷേത്രദര്‍ശന സമയത്തുപോലും മൊബൈല്‍ഫോണില്‍ തന്റെയുള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരോട് അപേക്ഷയുമായി ഗാനഗന്ധര്‍വന്‍ യേശുദാസ്. 77ാം പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്ര ദര്‍ശനം നടത്തവേയായിരുന്നു തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ആരാധകരുടെ തിക്കുംതിരക്കും യേശുദാസിനെ അസ്വസ്ഥനാക്കിയത്. മൊബൈല്‍ഫോണ്‍ നല്ലൊരു സാധനമാണെങ്കിലും അത് ഉപയോഗിക്കേണ്ട വിധം ഉപയോഗിക്കണമെന്നും യേശുദാസ് പറഞ്ഞു.

ക്ഷേത്രത്തിലെത്തിയാല്‍ പോലും തങ്ങളുടെ ഫോട്ടോ എങ്ങനെയെങ്കിലും പകര്‍ത്തണമെന്ന ചിന്തയല്ലാതെ മറ്റൊന്നും ആളുകളുടെ തലയിലില്ലെന്നും യേശുദാസ് പറയുന്നു. എല്ലാവരും എന്നെ കണ്ണ് മിഴിച്ചു നോക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ക്രൂരതയോടു കൂടി…ഒരു ശാന്തതയും എനിക്ക് തോന്നുന്നില്ല. ഇതില്‍ നിന്നെന്താണ് കിട്ടാന്‍പോകുന്നത് ?ഒന്നും തന്നെ കിട്ടാന്‍ പോകുന്നില്ല യേശുദാസ് പറഞ്ഞു. അമ്മയുടെ നടയില്‍ വരുമ്പോഴെങ്കിലും മറ്റാരെ കണ്ടാലും തിരിഞ്ഞു നോക്കാതെ അങ്ങ് പോയി അമ്മയില്‍ അര്‍പ്പിക്കണമെന്നും കൂടുതല്‍ ബഹളങ്ങളൊന്നും ഏല്‍ക്കാതെ ഈ പരിസരം ശുദ്ധതയുടെ ഒരു സ്ഥലമാക്കി മാറ്റണമെന്നും യേശുദാസ് പറയുന്നു.

 

Related posts