ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര: രക്തത്തിനു തുല്യം രക്തം മാത്രം… രക്തദാനം ജീവദാനം… ബൈജു നെല്ലിമൂട് ഈ വാചകങ്ങള്‍ സ്വന്തം ജീവിതത്തില്‍ എഴുതിച്ചേര്‍ത്തിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സന്നദ്ധ രക്തദാതാവായ ബൈജു നെല്ലിമൂട് നാളെ തന്റെ ജീവിതത്തിലെ നൂറാമത് രക്തദാനം നിര്‍വഹിക്കും. അര്‍പ്പണബോ ധമുള്ളവര്‍ ആത്മാര്‍ഥതയോടെ നിര്‍വഹിക്കുന്ന ഈ വിശിഷ്ടമായ കര്‍മം ആരോഗ്യപരമായും ഗുണകര മാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ജീവന്‍ നിലനിര്‍ത്തുന്ന ഈ പ്രത്യേക ദ്രാവകത്തിന്റെ ദാതാവായി മാറിയതിനു പിന്നില്‍ അമ്മയുടെ വാക്കുകളാണ് പ്രേരണയായതെന്ന് ബൈജുവിന്റെ സാക്ഷ്യം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കു മ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്തത്.
രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്നത് സ്വന്തം ജീവിതവ്രതമാക്കിയ ബൈജു സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അക്ഷരാര്‍ഥത്തില്‍ മാതൃകയാണ്. നെല്ലിമൂട് എന്ന അദ്ദേഹത്തിന്റെ ജന്മനാട് ഇന്ന് രക്തദാന ഗ്രാമം എന്ന വിശേഷണത്താലും അറിയപ്പെടുന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ ഏറ്റവും അധികം രക്തദാതാക്കളുള്ളത് നെല്ലിമൂട്ടില്‍ ആണെന്ന് അഭിമാനത്തോടെ ബൈജു ചൂണ്ടിക്കാട്ടി. നെല്ലിമൂട് ഗ്രാമത്തില്‍ മാത്രമായി സ്ഥിരം സന്നദ്ധ രക്തദാതാക്കള്‍ മുന്നൂറോളം വരും. അക്കൂട്ടത്തില്‍ സ്ത്രീകളുമുണ്ട്. പൊതുവേ രക്തദാതാക്കളില്‍ സ്ത്രീകളുടെ എണ്ണം കുറവായിരിക്കും. പക്ഷെ, പുതിയ തലമുറ രക്തദാനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നവരാണെന്നാണ് ബൈജു വിന്റെ അഭിപ്രായം.
പ്രത്യേകിച്ചും, കോളേജ് വിദ്യാര്‍ഥികള്‍. അപകടങ്ങള്‍, ശസ്ത്ര ക്രിയകള്‍, രക്താര്‍ ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ എന്നിവ യുടെ ചികിത്സയ്ക്ക് രക്തം ഏറെ അനിവാര്യ മാണ്. രക്തത്തിന്റെ ലഭ്യത അതിന്റെ ആവശ്യകതയെക്കാള്‍ വളരെ കുറവാ ണെന്നതാണ് സങ്കടകരമായ യാഥാര്‍ഥ്യം. സ്‌നേഹവും പരിരക്ഷയും ആവരണമാ യിട്ടുള്ള വരദാനമാണ് രക്തം. അത് പങ്കുവയ്ക്കൂ – ബൈജു പറയുന്നു. ബ്ലഡ് ബാങ്കില്‍ നല്‍കുന്നതിനു പുറമേ അടിയന്തര സന്ദര്‍ഭങ്ങളില്‍ പരിചിതര്‍ക്കു വേണ്ടിയും ബൈജു രക്തം ദാനം ചെയ്തിട്ടുണ്ട്. നെല്ലിമൂട് മണിലീലയില്‍ കെഎസ്ആ ര്‍ടിസി റിട്ട. ഉദ്യോഗസ്ഥന്‍ മണിയുടെയും റിട്ട. അധ്യാപിക ലീലയുടെയും മകനാണ് ബൈജു.
സ്വന്തം ശരീരത്തില്‍ നിന്ന് ഭയാശങ്കകളില്ലാതെ, സഹജീവികള്‍ക്ക് നല്‍കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ദാനമാണ് രക്തദാനമെന്നത് ബൈജുവിന്റെ സിദ്ധാന്തം. ഭാര്യ ബിന്ദുവും മകന്‍ നന്ദകിഷോറും ബൈജുവിന്റെ ഈ വിശ്വാസ പ്രമാണങ്ങ ള്‍ക്കും പവിത്രകര്‍മങ്ങള്‍ക്കും പിന്തുണ നല്‍കുന്നു. ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെ ജില്ലാ സെക്രട്ടറിയായ ബൈജുവിന്റെ നൂറാമത് രക്തദാനം നാളെ തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ നിര്‍വഹിക്കപ്പെടും.
സന്നദ്ധര ക്തദാനം പ്രചരിപ്പിക്കുവാന്‍ കെബ്‌സിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 7.45 ന് നെല്ലിമൂട്ടില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഇരുചക്രവാഹന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ അണിചേരും. കെ. ആന്‍സലന്‍ എംഎല്‍എ, അഡ്വ. എം. വിന്‍സെന്റ് എംഎല്‍എ, ബോബി ചെമ്മണ്ണൂര്‍ എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കും.