ബോളിവുഡ് നടി തബു വീണ്ടും പോലീസ് വേഷത്തിലെത്തുന്നു

tabuബോളിവുഡ് നടി തബു വീണ്ടും പോലീസ് വേഷത്തിലെത്തുന്നു. ദൃശ്യം എന്ന സിനിമയുടെ ഹിന്ദി പതിപ്പിനു ശേഷമാണു തബു വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നത്. തെലുങ്കു ചിത്രം ക്ഷണത്തിന്റെ ഹിന്ദി റീമേക്കിലാണ് തബു  ഇനി  പോലീസ് വേഷത്തില്‍ എത്തുന്നത്. തബുവിനെ മനസില്‍ കണ്ടുകൊണ്ടാണ് ക്ഷണത്തിലെ കഥാപാത്രത്തെ സൃഷ്ടിച്ചത്. എന്നാല്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല എന്ന് നടനും സംവിധായകനുമായ അതിവി ശേഷ് പറയുന്നു. ചിത്രത്തില്‍ അനസൂയ ഭരദ്വാജാണ് പോലീസ് വേഷത്തില്‍ അഭിനയിച്ചത്. എന്നാല്‍ ശേഷിന്റെ ആഗ്രഹം ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ചെയ്യുന്നതോടെ സഫലമാവുകയാണ്.

ചിത്രത്തില്‍ അഭിനയിക്കാമെന്ന് തബു സമ്മതിച്ചതായും താരത്തിന്റെ സാന്നിദ്ധ്യം ചിത്രത്തില്‍ കൂടുതല്‍ കൊണ്ടുവരാനായി തിരക്കഥയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും സിനിമയോടടുത്ത വൃത്തങ്ങള്‍ പറയുന്നു. യഥാര്‍ഥ ചിത്രത്തില്‍ അനസൂയ അഭിനയിച്ചതിനെക്കാള്‍ സീനുകള്‍ പുതിയ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറിജിനല്‍ തിരക്കഥ നിലനിര്‍ത്തിക്കൊണ്ട് ഹിന്ദി ആരാധകരെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. വിമര്‍ശക പ്രശംസ നേടിയ ക്ഷണത്തിന്റെ ഹിന്ദി പതിപ്പില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാന്‍ ആയിരിക്കുമെന്ന് വാര്‍ത്തകളുണ്ട്. കൂടാതെ നവാസുദ്ദീന്‍ സിദ്ധിക്കിയും ചിത്രത്തിലുണ്ട്.

Related posts