ശബ്ദസംവിധാനത്തിലെ അവസാനവാക്കായാണ് ബോസ് അറിയപ്പെടുന്നത്. ഹോം തിയേറ്ററുകളുടെ കാലംതെളിഞ്ഞതോടെ മികച്ച സ്പീക്കറുകള്‍ തേടുന്നവരുടെ എണ്ണവും കൂടി. സിനിമകള്‍ കാണുമ്പോഴും സംഗീതം കേള്‍ക്കുമ്പോഴും നല്ല ഇഫക്ടോടെ ശബ്ദം അനുഭവിക്കാനാണ് എല്ലാവര്‍ക്കും താത്പര്യം. ആ അനുഭവത്തിന് അല്പം കൂടുതല്‍ പണം മുടക്കാന്‍ തയാറുള്ളവരെയാണ് ബോസ് കാത്തിരിക്കുന്നത്.
ടെലിവിഷന്‍ സെറ്റുകള്‍ക്കായുള്ള കോംപാക്ട് സൗണ്ട് ബാര്‍ ആണ് ബോസിന്റെ സിനിമേറ്റ് 15. അക്കൗസ്റ്റിമാസ് മൊഡ്യൂള്‍ എന്ന് ബോസ് വിളിക്കുന്ന വലിപ്പമുള്ള സബ് വൂഫര്‍ ഗംഭീരമായ ബേസ് ശബ്ദവും നല്‍കും. പേരു സൂചിപ്പിക്കുന്നതുപോലെ സിനിമാ തിയേറ്റര്‍ ഇഫക്ടാണ് ഇതു പുറപ്പെടുവിക്കുന്നത്. ടിവിയുമായി വിവിധ ഇന്‍പുട്ടുകളിലൂടെ കൂട്ടിച്ചേര്‍ക്കാം.
സൗണ്ട് ബാറിന് ഏകദേശം ഒരടി വലിപ്പമാണുള്ളത്. മുറിനിറയെ ശബ്ദം നിറയ്ക്കാന്‍ ഇതു ധാരാളം. ഇനി വിലകൂടി കേള്‍ക്കാം: 50,513 രൂപ.