ന്യൂഡല്‍ഹി: ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതിന് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പരാതിയുമായി മൂന്നു വിദ്യാര്‍ഥികള്‍ രംഗത്ത്. ഡല്‍ഹിയിലെ രമേഷ് എന്‍ക്ലേവില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
സ്ഥലത്തെ മദ്രസയില്‍ പഠിക്കുന്നതിനിടെ ഇടവേളയില്‍ പാര്‍ക്കിലെത്തിയ തങ്ങളെ അവിടെ മദ്യപിച്ചുകൊണ്്ടിരുന്ന അഞ്ചംഗ സംഘം ആക്രമിച്ചെന്നു കാട്ടിയാണ് മുഹമ്മദ് ദില്‍കാഷ് എന്ന പതിനെട്ടുകാരന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പാര്‍ക്കില്‍വച്ച് സംഘം തങ്ങളോട് ഭാരത് മാതാ കി ജയ് എന്നു വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് വടികളുപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്നും കുട്ടികള്‍ പരാതിയില്‍ പറയുന്നു. കുട്ടികളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ രണ്്ടു പ്രതികളെ തിരിച്ചറിഞ്ഞതായി സൂചനയുണ്്ട്.