ആയൂര്‍: ഭാര്യയുടെ കൈകള്‍ തല്ലിയൊടിച്ചെന്ന കേസില്‍ ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ റൂറല്‍ എസ്പി അജിതാബീഗം ഉത്തരവിട്ടു. ചെറിയവെളിനല്ലൂര്‍സ്വദേശിനി ലിസിയുടെ കൈകള്‍ തല്ലിയൊടിച്ച കേസിലാണ് ഭര്‍ത്താവ് രാധാകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ എസ്പി ഉത്തരവിട്ടത്. കുടുംബവുമായി പിണങ്ങി സഹോദരിയോടൊപ്പം താമസിച്ചുവന്ന രാധാകൃഷ്ണന്‍ കഴിഞ്ഞ ഏഴിന് ചെറിയവെളിനല്ലൂരിന് സമീപം റേഷന്‍ കടയില്‍പോയി സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുവന്ന ലിസിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നെന്നാണ് കേസ്.
അക്രമത്തില്‍ ലിസിയുടെ ഇരുകൈകള്‍ക്കും പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലിസിയെ തുടര്‍ ചികിത്സക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവദിവസംതന്നെ ലിസിയും മക്കളും ചേര്‍ന്ന് ചടയമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായില്ല. തുടര്‍ന്ന് ലിസിയുടെ മക്കളായ ജോമോനും ജോഷിയും റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ കടയ്ക്കല്‍ സിഐയ്ക്ക് എസ്പി നിര്‍ദേശം നല്‍കിയത്. സിഐയുടെ നിര്‍ദേശാനുസരണം ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.