ഓർമ്മയുണ്ടോ വീരാ..! വീരേന്ദ്രകുമാർ വിജയിച്ചത് നിതീഷ് കുമാറിന്‍റെ പാർട്ടിയുടെ വോട്ട് കൊണ്ടല്ല; യുഡിഎഫിന്‍റെ പിന്തുണയോടെയാണെന്ന കാര്യം ഓർക്കണമായിരുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഡെജിയു സംസ്ഥാന അധ്യക്ഷൻ വീരേന്ദ്രകുമാർ രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിതീഷ് കുമാർ നേതൃത്വം നൽകുന്ന പാർട്ടിയുടെ വോട്ട് നേടിയല്ല, യുഡിഎഫിന്‍റെ പിന്തുണയോടെയാണ് വീരേന്ദ്രകുമാർ വിജയിച്ചതെന്ന് ഓർക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

ജേക്കബ് തോമസ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരെ കൊണ്ടുനടന്ന് രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്‍റെ അനന്തരഫലമാണ് സർക്കാർ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Related posts