മഞ്ചള്ളൂര്‍ അത്തല പ്രദേശം പകര്‍ച്ചവ്യാധിയുടെ പിടിയില്‍

ALP-paniപത്തനാപുരം: മഞ്ചള്ളൂര്‍ അത്തല പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു.പ്രദേശത്തെ വെള്ളക്കെട്ടാണ് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.  പനിയും,ഛര്‍ദിയുമായി പ്രദേശത്തെ നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സതേടിയത്. ത്വക്‌രോഗങ്ങളുള്‍പ്പെടെയുള്ളആരോഗ്യപ്രശ്‌നങ്ങളും പ്രദേശത്തുള്ളതായും പറയുന്നു. പരിസരത്തു മുഴുവന്‍ വെള്ളക്കെട്ടായതിനാല്‍ കിണറിനുള്ളിലുംമലിനജലമാണ്.അത്തലഭാഗത്തെ നിലമേല്‍ ഏലയും,സമീപത്തെ പൊതുകുളവും അനധികൃതമായി മണ്ണിട്ടുനികത്തിയതോടെയാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്.

വീടിനുള്ളിലും വെള്ളക്കെട്ടായതോടെ ആഹാരംപാകം ചെയ്യാനോ, താമസിക്കാനോ കഴിയാത്ത അവസ്ഥയാണ്.ഇവിടെയുണ്ടായിരുന്ന പഞ്ചായത്ത് തോടും നികത്തപ്പെട്ടു. വിവരമറിയിച്ചിട്ടും ആരോഗ്യപ്രവര്‍ത്തകരുംതിരിഞ്ഞുനോക്കിയിട്ടില്ലെന്നുംആക്ഷേപമുണ്ട്. രോഗം വന്ന് ആശുപത്രിയില്‍ പോകാന്‍പോലും കഴിയാത്ത അവസ്ഥയുണ്ട്. ഓട്ടം വിളിച്ചാല്‍ ടാക്‌സികള്‍പോലും വെള്ള െക്ക ട്ടുകാരണം വരാറില്ല. പഞ്ചായത്തധികൃ തരുംതിരിഞ്ഞു നോക്കാതായതോ െടഇവരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്.

Related posts