മഞ്ജുവാര്യര്‍ ചിത്രത്തില്‍ ധനുഷ് അതിഥിയായി എത്തുന്നു

manjuമഞ്ജുവാര്യര്‍ ചിത്രത്തില്‍  നടന്‍ ധനുഷ് അതിഥിയായി എത്തുന്നു. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനുവേണ്ടി ധനുഷ് ഈ മാസം അവസാനം തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയുന്നത്. മുമ്പ് കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തില്‍ ധനുഷ് അതിഥി താരമായി എത്തിയിരുന്നു.  പൃഥ്വിരാജിന് പകരമാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിക്ക് തിരക്ക് കാരണം ചിത്രവുമായി സഹകരിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചതോടെയാണ് ധനുഷിനെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കണ്ടത്.

Related posts