കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോട്, എരുവേലി മേഖലകളില്‍ പടര്‍ന്നു പിടിച്ച മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രക്തപരിശോധനാ-മെഡിക്കല്‍ക്യാമ്പുകള്‍ നടത്തി. പറക്കോട് മുനവിറുള്‍ ഇസ്ലാം മദ്രസ ഹാളിലാണ് ക്യാമ്പ് നടന്നത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത്, കുന്നത്തുനാട് പഞ്ചായത്ത്, കടയിരുപ്പ് അഗാപെ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്.
ക്യാമ്പില്‍ പങ്കെടുത്ത രോഗലക്ഷണമുള്ള 172 പേരുടെ രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണെ്ടന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധനാഫലം പോസിറ്റീവായാല്‍ മാത്രമേ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണേ്ടാ എന്നു സ്ഥിരീകരിക്കാനാകൂ. രോഗമുള്ളതായി കണെ്ടത്തുന്നവര്‍ക്ക് കുമാരപുരം ആശുപത്രിയില്‍ പ്രത്യേക ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുള്‍ അസീസ് ബോധവത്കരണ ക്ലാസെടുത്തു. വി.പി. സജീന്ദ്രന്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍, ജില്ലാ പഞ്ചായത്തംഗം സി.കെ. അയ്യപ്പന്‍കുട്ടി, ബിനീഷ് പുല്യാട്ടേല്‍, ബീന കുര്യാക്കോസ്, കെ.കെ. രമേശ്, നെസി ഉസ്മാന്‍, ടി.വി. ശശി, കെ.വി. യാക്കോബ്, എന്‍.വി. രാജപ്പന്‍, ഡോ. സുനിതാ കുമാരി, ഡോ. മാത്യു ജോസഫ്, ബിനോയ് എം. ജോസഫ് എന്നിവര്‍ പങ്കെടുത്തു.