മട്ടന്നൂര്‍ പൊറോറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാകുന്നു

knr-health-centureമട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ പൊറോറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാകുന്നു. ഇരുനില കെട്ടിടത്തില്‍ ആരം ഭിക്കുന്ന ആരോഗ്യ കേന്ദ്രം 13ന് രാവിലെ 9.30ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.  ദേശീയ നഗര ആരോഗ്യ ദൗത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യകേന്ദ്രം ആരംഭിക്കാന്‍ അനുമതി നല്‍കിയത്. നഗര സഭയിലെ പിന്നോക്ക മേഖലയായ പൊറോറയിലെ രോഗികള്‍ പത്ത് കിലോമീറ്ററോളം സഞ്ചരിച്ച് മട്ടന്നൂരിലെത്തിയാണ് ചികിത്സ തേടുന്നത്. വാഹനസൗകര്യം പോലും കുറവായ പ്രദേശത്തെ ജനങ്ങള്‍ എറെ ബുദ്ധിമുട്ടിയാണ് ടൗണില്‍ ചികിത്സയ്ക്കായെത്തിയിരുന്നത്.

പൊറോറയില്‍ ആരോഗ്യകേന്ദ്രം ആരംഭിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് സഫലമാകുന്നത്. നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ പുതുതായി അധി കാരത്തില്‍ വന്ന സര്‍ക്കാരില്‍ സമ്മര്‍ദം ചെലു ത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യകേന്ദ്രം ആരംഭിക്കാന്‍ അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ ഇരുനില വാടക കെട്ടിടത്തില്‍ സൗക ര്യത്തോടെ യാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ ത്തനം ആരംഭിക്കുക. നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.

Related posts