മട്ടന്നൂര്‍ മരുതായിയില്‍ സിപിഎം വായനശാലയ്ക്കു നേരേ ആക്രമണം

KNR-VAYANASHALAമട്ടന്നൂര്‍: മരുതായി മേത്തടിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കും ഇഎംഎസ് സ്മാരക മന്ദിരത്തിനും നേരെ ആക്രമണം.  ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. സ്മാരക മന്ദിരത്തിന്റെ ജനല്‍ ചില്ലുകളും വാതിലും തകര്‍ത്ത അക്രമികള്‍ അകത്ത് തീയിടുകയും ചെയ്തു.  അക്രമത്തിനു പിന്നില്‍ ബിജെപി ആണെന്നു സിപിഎം ആരോപിച്ചു.

ഒരു വര്‍ഷം മുമ്പും ഇതേ സ്ഥാപനത്തിനു നേരെ അക്രമം നടന്നിരുന്നു. സിപിഎം നേതാക്കളായി പി. പുരുഷോത്തമന്‍, എന്‍.വി. ചന്ദ്രബാബു, എം.വിനോദ്, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ബിജെപി മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിത അക്രമം നടത്തുകയാണെന്നും പോലീസ് കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു. മട്ടന്നൂര്‍ എസ്‌ഐ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

Related posts