മട്ടന്നൂര്‍: ആയുധങ്ങളും ബോംബുകളും പണവും മറ്റും കടത്തുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ മേഖലയില്‍ പോലീസ് പരിശോധന ശക്തമാക്കി. മട്ടന്നൂര്‍ സിഐ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് പരിശോധന ഊര്‍ജിതമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ആയുധങ്ങളും ബോംബുകളും പണവും കടത്തുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസേനയെ പങ്കെടുപ്പിച്ച് പരിശോധന നടത്തിയത്. ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് പരിശോധന നടത്തിയത്. മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. എസ്‌ഐ എം.പി. ബിനീഷ് കുമാറും പരിശോധനയില്‍ പങ്കെടുത്തു.
മട്ടന്നൂര്‍ മേഖലയില്‍ പോലീസ് പരിശോധന ശക്തമാക്കി
