മട്ടന്നൂര്‍: മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തുന്നവര്‍ക്ക് ഇരിക്കാനുളള ഇരിപ്പിടം അധികൃതര്‍ ഒരുക്കി. ഓഫീസിനോടു ചേര്‍ന്നു നേരത്തെയുണ്ടായിരുന്ന ഇരിപ്പിടത്തിന്റെ മേല്‍ക്കൂരയുടെ ഷീറ്റ് തകര്‍ന്നു മഴ വെളളം കയറാന്‍ തുടങ്ങിയതോടെ ഇരിപ്പിടം ശോചനീയാവസ്ഥയിലായിരുന്നു. രജിസ്ട്രാര്‍ ഓഫീസിലേക്ക് കയറുന്ന മുന്‍ ഭാഗം കാടു കയറിയ നിലയിലുമായിരുന്നു. ഇരിപ്പിടം ശോചനീയാവസ്ഥയിലായതോടെ ജനങ്ങളും അധികൃതരും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ വന്നതോടെ മാലിന്യം നിറയുകയായിരുന്നു.
ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം രാഷ്ട്ര ദീപികയില്‍ കാണേണ്ട കാഴ്ചകള്‍ പംക്തിയില്‍ ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത വന്നതോടെയാണ് അധികൃതര്‍ തകര്‍ന്ന മേല്‍ക്കൂരയ്ക്ക് ഷീറ്റ് കെട്ടിയും കാടുകള്‍ വെട്ടിത്തെളിയിക്കുകയും മാലിന്യം നീക്കം ചെയുകയും ചെയ്തത്.