രാജാക്കാട്: എം.എം മണിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ഇടുക്കി ജില്ലയിലെ പാര്‍ട്ടിക്കകത്തു ശക്തമായ പ്രതിക്ഷേധം ഉയരുന്നു. എം.എം മണിക്ക് മന്ത്രിസ്ഥാനം നല്കാത്തത്തില് ശക്തമായ പ്രതിക്ഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ രാജാക്കാട് ബ്ലോക്ക് കമ്മറ്റി നേതാക്കന്മാരായ പ്രവര്‍ത്തകര്‍ രാജിവയ്ക്കുന്നു എന്ന് കാണിച്ച് നവ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയുന്നു.
വിജയിച്ചാല്‍ എം.എം മണി മന്ത്രിയാണെന്ന നൂറ്കണക്കിന് പോസ്റ്റുകളാണ് ഡിവൈഎഫ്ഐ അടക്കമുള്ള പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ നിലവില്‍ മണിക്ക് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ തങ്ങള്‍ രാജിക്കൊരുങ്ങുകയാണെന്ന പോസറ്റുകളും ഫേസ്ബുക്കിലും വാട്സ്ആപ്പിലും നിറയുകയാണ്. എം.എം മണിക്ക് ക്യാബിനറ്റ് പദവിയില്ലാതെ ചീഫ് വിപ്പ് സ്ഥാനം നല്കുവാന് തീരുമാനം. പ്രവര്‍ത്തകരെ ശാന്തരാക്കുന്നതിനും ഹൈറേഞ്ച് നിവാസികളുടെ കണ്ണില്പൊടിയിടുന്നതിനും വേണ്ടിയാണ് നിലവില്‍ ചീഫ് വിപ്പ് സ്ഥാനം നല്കിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.