ചാലക്കുടി: കലാഭവന്‍ മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ മദ്യസല്‍ക്കാരത്തിനു ചാരായം എത്തിച്ചത് മണിയുടെ സുഹൃത്താണെന്ന് അന്വേഷണ സംഘം. ചാലക്കുടി സ്വദേശിയായ ജോമോനാണ് വ്യാജചാരായം പാഡിയില്‍ എത്തിച്ചതെന്നു പോലീസ് പറഞ്ഞു. സംഭവശേഷം ഇയാള്‍ വിദേശത്തേക്കു പോയി. ജോമോനെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും പോലീസ് പറഞ്ഞു.
ചാരായം ഉണ്ടാക്കിയതിനും പോലീസ് കേസെടുത്തു. തൃശൂര്‍ വരന്തരപ്പള്ളിയില്‍ സ്വദേശി ജോയ് ആണ് ചാരായം ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തോടനുബന്ധിച്ച് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തേക്കുമെന്നാണു സൂചന. ഇതുവരെ ചോദ്യംചെയ്തവരെ വീണ്ടും ചോദ്യംചെയ്യും.
മണിയുടെ ശരീരത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കീടനാശിനിയുടെ സാന്നിധ്യം വെള്ളിയാഴ്ച സ്ഥിരീകരിച്ചതോടെ കാരണം തേടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരുന്നു. കീടനാശിനി എങ്ങനെ മണിയുടെ ശരീരത്തിലെത്തി എന്നതാണു അന്വേഷിക്കുന്നത്