ഒന്നിനു പുറകെ മറ്റൊന്നായി അവസരങ്ങള്‍ സായി പല്ലവിക്ക് പിന്നാലെ വന്നുകൊണ്ടിരിക്കേ തമിഴകത്തു നിന്നും ഒരു പുതിയ വാര്‍ത്തയെത്തിയിരിക്കുന്നു. മണിരത്‌നം ചിത്രത്തില്‍ നിന്നു സായി പല്ലവി പുറത്തായെന്ന്. എന്താണ് സംഭവിച്ചതെന്ന് വ്യക്തം അല്ലെങ്കിലും സായി പല്ലവി മണിരത്‌നം ചിത്രത്തില്‍ നിന്നു പുറത്തായിയെന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മുംബൈയിലെ മോഡലും നടിയുമായ മറ്റൊരു താരമാകും ചിത്രത്തില്‍ നായികയായി എത്തുകയെന്നാണ് അറിയുന്നത്. കാര്‍ത്തിയുമായി ഇഴുകിച്ചേര്‍ന്നുള്ള പ്രണയരംഗങ്ങള്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതുമാണ് സായി പല്ലവിയെ മാറ്റാന്‍ കാരണമായതെന്നാണ് പറയുന്നത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ വാര്‍ത്തയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും.