തണ്ണീർമത്തൻ പിറന്നാൾ ദിനം; കേക്കിന് പകരം തണ്ണിമത്തൻ മുറിച്ച് പിറന്നാൾ ആഘോഷിച്ച് പോലീസുകാരൻ; വൈറലായി വീഡിയോ

പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ച്ച് എ​ല്ലാ​വ​രു​മാ​യി പ​ര​സ്പ​രം​പ​ങ്കു​വ​ച്ച് ക​ഴി​ക്കു​ന്ന​തി​ന്‍റെ സു​ഖം ഒ​ന്നു വേ​റെ​ത​ന്നെ​യാ​ണ്. എ​ന്നാ​ൽ പി​റ​ന്നാ​ളി​ന് കേ​ക്കി​ന് പ​ക​രം ത​ണ്ണി​മ​ത്ത​ൻ മു​റി​ച്ചാ​ൽ എ​ങ്ങ​നെ​യി​രി​ക്കും. ചി​രി​ക്ക​ണ്ട… അ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യൊ​രു പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചി​രി​ക്കു​ക​യാ​ണ് ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി. ​ദ​യാ​ന​ന്ദ.

കേ​ക്കി​ൽ മെ​ഴു​കു​തി​രി വ​യ്ക്കു​ന്ന​തു പോ​ലെ​ത​ന്നെ ത​ണ്ണി​മ​ത്ത​നി​ലും മെ​ഴു​കു​തി​രി ക​ത്തി​ച്ചു​വെ​ച്ച് ഊ​തി കെ​ടു​ത്തി​യ ശേ​ഷമാണ് അദ്ദേഹം അത് മു​റി​ച്ച​ത്. പി​റ​ന്നാ​ൾ ആ​ഷോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ത​ണ്ണി​മ​ത്ത​ൻ മു​റി​ച്ച് പ​ര​സ്പ​രം എ​ല്ലാ​വ​ർ​ക്കും പ​ങ്കു​വ​ച്ച് ക​ഴി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് മാ​സ​മാ​ണ് ബെം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി ബി. ​ദ​യാ​ന​ന്ദ നി​യ​മി​ത​നാ​യ​ത്. 1994 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദ​യാ​ന​ന്ദ ബം​ഗ​ളൂ​രു പോ​ലീ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റാ​യും ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ൻ​രി​ന്‍റെ മേ​ധാ​വി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment