മണിരത്‌നത്തിന്റെ ചിത്രത്തില്‍ മലറിനു പകരം അതിഥി

malarrrrമലര്‍ ആരാധകര്‍  ഏറ്റവും സന്തോഷത്തോടെ കേട്ട വാര്‍ത്തയായിരുന്നു മണിരത്‌നത്തിന്റെ ചിത്രത്തില്‍ സായി പല്ലവി നായികയായി അഭിനയിക്കുന്നു എന്ന്. പിന്നീട് കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ കഥാപാത്രങ്ങളും മാറി. ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയെന്ന വാര്‍ത്തയും പുറത്തുവന്നു. എന്നാല്‍ സായി പിന്മാറിയതല്ല, കഥാപാത്രത്തിന് ആവശ്യമായ പക്വത ഇല്ലാത്തതിനാല്‍ സായി പല്ലവിയോട് സംസാരിച്ച ശേഷം നടിയെ മാറ്റുകയായിരുന്നു എന്നാണ് അവസാനം വന്ന റിപ്പോര്‍ട്ട്. ഹൃദയമില്ലാത്തവര്‍ക്കു മാത്രമേ മണിരത്‌നത്തെ പോലൊരു സംവിധായകന്റെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കഴിയൂ എന്ന് സായി ട്വിറ്ററില്‍ പറഞ്ഞിരുന്നു.

മണിരത്‌നത്തെ പോലൊരു സംവിധായകനറിയാം തന്റെ ചിത്രത്തിലെ കഥാപാത്രങ്ങള്‍ ആര് ചെയ്താല്‍ നന്നാവും എന്ന്. മണിരത്‌നം ചിത്രത്തില്‍ ഒരു അവസരത്തിനു വേണ്ടി ഇപ്പോഴും കാത്തിരിക്കുക യാണെന്നും നടി പറഞ്ഞിരുന്നു.  എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന അവസാന വാര്‍ത്ത പുതിയ നായികയെ തീരുമാനിച്ചു എന്നാണ്. ബോളിവുഡ് നടി അതിഥി റാവു ഹൈദാരിയാണ് സായി പല്ലവിക്ക് പകരം മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നത്.

കാര്‍ത്തിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇതുവരെ പേര് തീരുമാനിച്ചിട്ടില്ലാത്ത ചിത്രം പ്രണയമാണ് സംസാരിക്കുന്നത്.

Related posts