മണ്ണാര്‍ക്കാട്- മുള്ളി- ഊട്ടി പാത കാട്ടാനകളുടെ വിഹാരക്രേന്ദ്രം

PKD-AANAമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്- മുള്ളി- ഊട്ടി പാതയില്‍ കാട്ടാനകള്‍ വിഹരിക്കുന്നു. കഴിഞ്ഞ പതിനഞ്ചുദിവസമായി മുള്ളി-ഊട്ടിപാതയില്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്നത് പതിവു കാഴ്ചയാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡുവഴി ഊട്ടി മഞ്ചൂര്‍ ഭാഗങ്ങളിലേക്ക് പോകുന്നത്.

മുള്ളിമേഖലയില്‍ കേരള അതിര്‍ത്തിയിലും പരിസരപ്രദേശങ്ങളിലുമായാണ് വ്യാപകമായി കാട്ടാനയിറങ്ങുന്നത്. ആറും നാലും അംഗങ്ങളുടെ കാട്ടാനകളുടെ കൂട്ടമാണ് മേഖലയില്‍ ഇറങ്ങിയിരിക്കുന്നത്. ഈ കാട്ടാനകള്‍ മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തുന്നതും പതിവാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പലപ്പോഴും ആനകളെ തുരത്തുന്നത്. പെരുന്നാള്‍ സമയമായതിനാല്‍ കേരളത്തില്‍നിന്നും മുള്ളിവഴി ഊട്ടിയിലേക്ക് സന്ദര്‍ശകരുടെ നല്ല ഒഴുക്കാണ്. കേരള അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ഏതുസമയത്തും കാട്ടാനകള്‍ വിഹരിക്കുന്നത് കാണാനാകും. ഈ പ്രദേശങ്ങളില്‍ വനംവകുപ്പ് സ്ക്വാഡിനെ നിര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്.

Related posts