വടക്കഞ്ചേരി: മണ്ണുത്തി-വടക്ക ഞ്ചേരി ആറുവരിപ്പാത നിര്‍മാണം സജീവമായ രീതിയില്‍ ഇനി പുനരാരംഭിക്കുക സെപ്റ്റംബറില്‍. കാലവര്‍ഷം ആരംഭിച്ചതും ഫണ്ടിന്റെ കുറവുമാണു പാതനിര്‍മാണം പ്രതിസന്ധിയിലേക്കു നീങ്ങാന്‍ കാരണമെന്നാണു കരാര്‍ കമ്പനിയായ കെഎംസി അധികൃതര്‍ പറയുന്നത്. അതുവരെ പണികള്‍ പൂര്‍ണമായും നിര്‍ത്തിയിട്ടില്ലെന്നു കാണിക്കാന്‍ അവിടവിടെയായി പാറപൊട്ടിക്കലും കല്ലുമാറ്റലുമെല്ലാം നടന്നുകൊണ്ടിരിക്കും. ഇത്തരത്തില്‍ കരാര്‍ കമ്പനിയുടെ തോന്നുംമട്ടിലുള്ള പ്രവൃത്തികള്‍ തുടര്‍ന്നാല്‍ ബാങ്കുകള്‍ വായ്പ നല്കുന്ന കാര്യവും സംശയമാണ്. ചെയ്ത പണികള്‍ക്കുപോ ലും ബാങ്കുകള്‍ പണം നല്കുന്നില്ലെന്നാണു കരാര്‍ കമ്പനിയുടെ വിശദീകരണം.
റോഡുപണിക്കായി ആന്ധ്രാപ്രദേശില്‍നിന്നു കൊണ്ടുവന്നിരുന്ന എഴുപതോളം തൊഴിലാളികളെ കൂലിയില്ലാതെ രണ്ടുമാ സത്തെ നിര്‍ബന്ധിത അവധിയെടുപ്പിച്ചു നാട്ടിലേക്കു തിരിച്ചുവിട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍ നാലുമാസത്തോളമായി ജീവനക്കാര്‍ ക്കും ശമ്പളമില്ല. ടിപ്പറുകളും എസ്കവേറ്ററുകളും ജെസിബിയുമൊക്കയായി നൂറോളം വാഹനങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഇരുപതില്‍ താഴെയായി കുറച്ചു. വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളെല്ലാം വേണ്ടെന്നുവച്ചു. മഴക്കാലത്തു പണികള്‍ നടക്കില്ലെന്നു പറഞ്ഞാണു കരാര്‍ ക മ്പനി രക്ഷപ്പെടുന്നത്. പണിതുടങ്ങി 30 മാസത്തിനുള്ളില്‍ പാതനിര്‍മാണം പൂര്‍ത്തിയാക്കണമെന്നിരിക്കേ ഇപ്പോള്‍ പണികള്‍ നിര്‍ത്തിവയ്ക്കുന്നതിലും ദുരൂഹതയുണ്ട്.
30 ശതമാനം പണികള്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. 70 ശതമാനം പണികളെങ്കിലും പൂര്‍ത്തിയാക്കാതെ ടോള്‍പിരിവും നടക്കില്ല. ഈ മാസം ആദ്യവാരത്തോടെ തന്നെ ഫണ്ടു പ്രശ്‌നം തീരുമെന്നു പറയുന്ന കരാര്‍ കമ്പനി പ ക്ഷേ, പണി പുനരാരംഭിക്കുന്നതു സെപ്റ്റംബറിലാകുമെന്നു പറയുന്നതിലെ സാങ്കേതികത്വവും വ്യക്തമാക്കുന്നില്ല. ആറുവരിപ്പാത നിര്‍മാണം പ്രതിസന്ധിയില്‍ നില്‌ക്കേ നിലവിലുള്ള റോഡ് പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ലാതായി.
കുഴിനിറഞ്ഞും തകര്‍ന്നും ദേശീയപാതയിലൂടെയുള്ള യാത്ര ദുര്‍ഘടമായിരിക്കുകയാണ്. ദിവസ ങ്ങള്‍ പിന്നിടുംതോറും കുഴികളുടെ ആഴവും പരപ്പും കൂടി ഗതാഗതക്കുരുക്കും ഒഴിയുന്നില്ല. വടക്കഞ്ചേരിയില്‍നിന്നു കുതിരാന്‍ കടന്നു പട്ടിക്കാടെത്താന്‍ എല്ലാ ദൈവങ്ങളെയും ഒന്നിച്ചുവിളിക്കണം. രാത്രികാലങ്ങളിലാണു ഗതാഗതക്കുരുക്കുണ്ടാകുന്നത്. ഇപ്പോള്‍ തന്നെ മൂന്നുതവണ കുഴി അടച്ചെന്നാണു കരാര്‍ കമ്പനി പറയുന്ന ത്. എന്നാല്‍ അതൊന്നും റോഡില്‍ കാണാനില്ല.