മത്സ്യമാര്‍ക്കറ്റ് കെട്ടിടം അപകടാവസ്ഥയില്‍; പൊളിക്കാന്‍ അധികൃതര്‍ക്കു മടി

kkd-kayttidamവടകര: വില്യാപ്പള്ളിയില്‍ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയില്‍. മത്സ്യമാര്‍ക്കറ്റിനു പുറമെ  ഹോട്ടല്‍, അനാദിക്കട, സ്റ്റുഡിയോ, പ്രസ്, പച്ചക്കറി സ്റ്റാള്‍ എന്നിവ ഉള്‍പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. വളരെയേറെ ശോചനീയാവസ്ഥയിലുള്ള കെട്ടിടം ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയാണ്. സീലിംഗിലെ കോണ്‍ക്രീറ്റ് പാളി നിലംപതിക്കുന്നത് സര്‍വസാധാരണയായി. കെട്ടിടത്തിന്റെ നാലു ഭാഗവും പൊളിഞ്ഞു കിടക്കുകയാണ്. മഴക്കാലത്ത് വാര്‍പിനു മീതെ വെള്ളം കെട്ടിനിന്നു താഴേക്ക് ഊര്‍ന്നിറങ്ങുകയും ചെയ്യാറുണ്ട്.

കെട്ടിടം പൊളിച്ചുനീക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന പരാതി ശക്തമാണ്. അപകടത്തിലേക്ക് നയിക്കും മുമ്പ് കെട്ടിടം പൊളിച്ചുനീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്. വ്യക്തിതാല്‍പര്യമാണ് കെട്ടിടം പൊളിക്കുന്നതിനു പിന്നിലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ സ്ഥിതി പരിതാപകരമായതിനാല്‍ വിവിധ സ്ഥാപനങ്ങളിലുള്ളവര്‍ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ഇക്കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ നിസംഗത അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ അഭ്യര്‍ഥിച്ചു.

Related posts