മദ്യകടത്തും വില്പനയും മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു

ktm-ARRESTതൃശൂര്‍: അളവില്‍കൂടുതല്‍ മദ്യവും ബിയറും കടത്തിയ സംഭവത്തില്‍ രണ്ടുപേരെയും അനധികൃത മദ്യവില്പന നടത്തിയ സംഭവത്തില്‍ ഒരാളെയും എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് പിടികൂടി. മദ്യകടത്തിയതിന് 10 ലിറ്റര്‍ മദ്യം സഹിതം കൊമ്പിടിഞ്ഞാമാക്കല്‍ പുന്നോലിപറമ്പില്‍ സാജനെയും(49), അളവില്‍കൂടുതല്‍ ബിയര്‍ കടത്തിക്കൊണ്ടുവന്നതിന് കുഴിക്കാട്ടുശേരി തച്ചനാടന്‍ അനില്‍കുമാര്‍(44) എന്നിവരെ പിടികൂടി കേസെടുത്തു.

മാള-പുത്തന്‍ചിറ പറയന്‍കുന്ന് ഭാഗത്തു നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യവില്പന നടത്തിയ പുത്തന്‍ചിറ കിഴക്കുംമുറി അറയ്ക്കാത്തറ ബാബു(50)വിനെ പിടികൂടിയത്. പ്രതിയെ കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. സിഐ എ.ജി. പ്രകാശിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധകളില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.വി. ബാബു, പി.എ. ഹരിദാസ്, എം.കെ. ബിനു, സി.കെ. ദേവദാസ്, എ. സന്തോഷ്, ടി.ആര്‍. സുനില്‍, കെ.എസ്. ഗിരീഷ്, ഡ്രൈവര്‍ ഷാജി എന്നിവര്‍ പങ്കെടുത്തു.

Related posts