ന്യൂഡല്‍ഹി: മദ്യനയത്തില്‍ നയം വ്യക്തമാക്കി സിപിഎം. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയത്തില്‍ മാറ്റമുണ്്ടാവില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുപക്ഷത്തിന്റെ മദ്യനയം സംബന്ധിച്ചു ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്്ടുവരികയാണു ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. വിഷയം പിബി ചര്‍ച്ച ചെയ്തുവെന്നും മദ്യനയത്തെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ ആശയക്കുഴപ്പമുണ്്ടായതിനെ തുടര്‍ന്നാണു വിഷയത്തില്‍ പിബി ഇടപെട്ടത്.
സംസ്ഥാനത്ത് അഴിമതിയില്‍ നിന്നു ചര്‍ച്ചാവിഷയം മദ്യത്തിലേക്കു മാറുന്നതിലെ ആശങ്കയും അവെയ്‌ലബിള്‍ പിബി ചേരുന്നതിനു പാര്‍ട്ടിയെ നിര്‍ബന്ധിതരാക്കിയെന്നാണു സൂചനകള്‍. ഒപ്പം മദ്യനയത്തില്‍ വ്യക്തത വേണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടതായാണു സൂചന. പിബിയില്‍ പങ്കെടുത്ത എം.എ.ബേബിയും മദ്യനയത്തില്‍ മാറ്റം വേണ്ടന്ന തീരുമാനത്തെ അനുകൂലിച്ചു. അതേസമയം, മദ്യനയം സംബന്ധിച്ച കാര്യങ്ങള്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യത്തിനു യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയില്ല.