ശ്രീകൃഷ്ണപുരം: മദ്യനയം തുടരാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. ഒറ്റപ്പാലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ശ്രീകൃഷ്ണപുരം സംഗീതശില്പം കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബഭദ്രതയും കുറ്റകൃത്യങ്ങളിലെ കുറവ്, വാഹനാപകടങ്ങളിലെ കുറവ്, മാഫിയകളുടെ വളര്‍ച്ചയിലെ കുറവ് തുടങ്ങി മദ്യനയത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. മദ്യനയത്തില്‍ നിന്നും ഒരു കാരണവശാലും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം അട്ടിമറിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.
വര്‍ഗീയതയും അക്രമണവുമായി നടക്കുന്ന ബിജെപിയും രാഷ്ടട്രീയ വിരോധികളെ നിഷ്കരുണം വേട്ടയാടുന്ന സിപിഎമ്മും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അക്രമങ്ങളും കൊലപാതകവും അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. ഒറ്റപ്പാലത്തിന്റെ സിപിഎമ്മിന്റെ ചാക്ക് രാഷ്ട്രീയത്തിനും ബിജെപിയുടെ വര്ഗീയരാഷ്ട്രീയത്തിനുമെതിരായ വിധി എഴുത്താണ് ഉണ്ടാവേണ്ടത്. വികസനത്തിന്റെ പാതയാണോ അതോ ആക്രമണത്തിന്റെയും വര്‍ഗ്ഗീയതയുടെയും പാതയാണോ വേണ്ടതെന്ന് ജനം തീരുമാനിക്കട്ടെ എന്നും സുധീരന് പറഞ്ഞു.
ഒറ്റപ്പാലം നിയോജകമണ്ഡലം യുഡിഎഫ് ചെയര്മാന് പി.എസ്. അബ്ദുള്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു. എഐസിസി വക്താവ് പി.സി.ചാക്കോ, മുന്‍മന്ത്രി വി.സി.കബീര്‍, മുന്‍ എംപി വി.എസ്. വിജയരാഘവന്, ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്,കെ.പി. അനില്‍കുമാര്‍, എ. രാമസ്വാമി, സി.എം.എം എ കരീം, പി.എ.തങ്ങള്‍, പി.സെയ്ത് മാസ്റ്റര്‍, പന്തളം സുധാകരന് , പി.ഹരിഗോവിന്ദന് എന്നിവര്‍ പ്രസംഗിച്ചു.