ആലപ്പുഴ: യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് രാജു അപ്സര പത്രസമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴയിലെ എഴുപത്തിയഞ്ച് ശതമാനം വ്യാപാര സ്ഥാപനങ്ങള്‍ക്കും മദ്യനയം തിരിച്ചടിയായിരിക്കുകയാണ്.
ടൂറിസവുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായത് വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ ആലപ്പുഴയില്‍ ബിസിനസ് മീറ്റുകള്‍ നടത്തിയിരുന്ന കമ്പനികളില്‍ പലരും അയല്‍ സംസ്ഥാനങ്ങളിലെ സുഖവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. ടൂറിസം മേഖലയെയും വ്യാപാര മേഖലയെയും ഒരു പോലെ ബാധിക്കുന്ന മദ്യനയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി നേതൃത്യത്തില്‍ 30 ന് പൊതുമരാമത്ത് ധന മന്ത്രിമാര്‍ക്ക് സ്വീകരണവും അമ്പലപ്പുഴയിലെ ജീവനൊടുക്കിയ വ്യാപാരി ശ്രീകുമാറിന്റെ കുടുംബത്തിന് ജില്ലാ കമ്മറ്റി നള്‍കുന്ന ധനസഹായ സമര്‍പ്പണവും നടക്കുമെന്നും രാജു അപ്സര അറിയിച്ചു.ഉച്ചകഴിഞ്ഞ് രണ്ടിന് വ്യാപാരഭവനില്‍ ചേരുന്ന സമ്മേളനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യും ധനമന്ത്രി തോമസ് ഐസക് ധനസഹായ സമര്‍പ്പണം നടത്തും.