മദ്യപിച്ചത് ചോദ്യം ചെയ്ത പിതാവിനെ മകന്‍ അടിച്ചു കൊന്നു; സംഭവത്തില്‍ മകന്‍ രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തു

ktm-ARRESTപാലാ: അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പാലാ പൂവരണി കളമ്പുകാട് ശിവരാമന്‍നായര്‍(73) ആണ് മരിച്ചത്.    സംഭവത്തില്‍ മകന്‍ രാജേഷി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30നും ഒന്‍പതിനുമിടയിലായിരുന്നു സംഭവം. മദ്യപിച്ച് വീട്ടില്‍ പതിവായി വഴക്കും ബഹളവുമുണ്ടാക്കിയിരുന്ന ആളായിരുന്നു രാജേഷെന്നു പോലീസ് പറഞ്ഞു.

തിരുവോണ നാളിലും രാജേഷ് മദ്യപിച്ചെത്തിയതു  പിതാവ് ശിവരാമന്‍നായര്‍ ചോദ്യം ചെയ്തു ഇതേത്തു ടര്‍ന്നുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് പ്രകോപിതനായ രാജേഷ് മദ്യലഹരിയില്‍ ശിവരാമന്‍നായരെ ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അടിയേറ്റുവീണ ശിവരാമന്‍നായരെ ഉടന്‍തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലാ പൊലീസാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്.

Related posts