പയ്യന്നൂര്‍: കേരളത്തിലെ യുഡിഎഫ് ഭരണം അട്ടിമറിക്കാന്‍ എല്‍ഡിഎഫ് നേതാക്കള്‍ മദ്യമുതലാളിമാരുമായി കച്ചവടമുറപ്പിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇവര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മദ്യമൊഴുകുമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി സാജിദ് മൗവ്വലിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രധാന എതിരാളി സിപിഎമ്മാണ്. എത് വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാലും കേരളത്തില്‍ താമര വിരിയില്ലെന്നു മാത്രമല്ല താമര വാടിക്കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ഇവിടെ സാമുദായിക കലാപമോ ഉരുട്ടിക്കൊലയോ ലോക്കപ്പ് മര്‍ദനമോ വെടിവയ്‌പ്പോ ഉണ്ടായില്ല. ജനങ്ങള്‍ക്ക് സുരക്ഷിതരായി ജീവിക്കാനുള്ള സാഹചര്യത്തോടൊപ്പം വന്‍ വികസനത്തിന് വഴിവച്ച സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരങ്ങളുമില്ല. അതിനാല്‍തന്നെ യുഡിഎഫിന്റെ തുടര്‍ഭരണമാണു കേരളത്തിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസം ചെല്ലുന്തോറും സിപിഎമ്മിലെ വിഭാഗീയത കൂടിവരികയാണ്. നേരില്‍ കണ്ടാല്‍ മിണ്ടാത്ത വി.എസും പിണറായിക്കും എങ്ങിനെ നാടു ഭരിക്കാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു. എസ്.എ. ഷുക്കൂര്‍ ഹാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.കെ. ഗോപിനാഥ്, വി.സി. നാരായണന്‍, സ്ഥാനാര്‍ഥി സാജിദ് മൗവ്വല്‍, സജിത്‌ലാല്‍, എം. നാരായണന്‍കുട്ടി തുടങ്ങിയനേതാക്കള്‍ സംബന്ധിച്ചു.
ആലക്കോട്: ഇരിക്കൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ഥം രയരോത്ത് യുഡിഎഫ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വന്‍ഷന്‍ വി.വി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എം.ആര്‍. ഗിരീഷ് അധ്യക്ഷത വഹിച്ചു. മോളി മാനുവല്‍, ജോജി കന്നിക്കാട്ടില്‍, എം.എ. ഖലീല്‍ റഹ്മാന്‍, മൂസാ മാസ്റ്റര്‍, കാരയില്‍ മൊയ്തു, പി.സി. അയിഷ, ജോണ്‍സണ്‍ താരാമംഗലം എന്നിവര്‍ പ്രസംഗിച്ചു. ഇന്നു വൈകുന്നേരം കെ.സി. ജോസഫിന് രയരോത്ത് സ്വീകരണം നല്‍കാനും തീരുമാനിച്ചു.
ആന്തൂര്‍: ആന്തൂര്‍ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. സമദ് കടമ്പേരി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മനോജ്കുമാര്‍ കൂവേരി, പി.എം. പ്രേംകുമാര്‍, എ.എന്‍.ആന്തൂരാന്‍, ദാമോദരന്‍ കൊയിലേരിയന്‍, കെ.പി.ആദംകുട്ടി, പി.ഗണേശന്‍, ഒ.വി.പ്രേംകുമാര്‍, സ്ഥാനാര്‍ഥി രാജേഷ് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സമദ് കടമ്പേരി (ചെയര്‍മാന്‍), എ.എന്‍.ആന്തൂരാന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.