മദ്യലഹരിയില്‍ റെയില്‍വേ പോലീസുകാരനെ മര്‍ദിച്ച ജവാന്‍ അറസ്റ്റില്‍

arrestകോയമ്പത്തൂര്‍: മദ്യലഹരിയില്‍ റെയില്‍വേ പോലീസുകാരനെ മര്‍ദിക്കുകയും സഹയാത്രികരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ജവാനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം സ്വദേശി അഭിലാഷിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റുചെയ്തത്. തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കുപോകുന്ന കെകെ എക്‌സ്പ്രസിലാണ് സംഭവം.

കോയമ്പത്തൂരില്‍നിന്നും കയറിയ സുരക്ഷാഉദ്യോഗസ്ഥന്‍ സൗരാംകുമാറിനെയാണ് ഇദ്ദേഹം മര്‍ദിച്ചത്. ശല്യംസഹിക്കാതെവയ്യപ്പോള്‍ യാത്രക്കാര്‍ ആദ്യം പോലീസിനോട് പറഞ്ഞു. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് പോലീസിന് മര്‍ദനം. തിരുപ്പൂരിലെത്തിയപ്പോള്‍ അറസ്റ്റുചെയ്യുകയായിരുന്നു. ഹരിയാനയിലാണ് ഇയാള്‍ ജവാനായി സേവനമനുഷ്ഠിക്കുന്നത്. ലീവിലെത്തി തിരിച്ചുപോവുകയായിരുന്നു.

Related posts