കുഞ്ഞേ കണ്ണു തുറന്നു കാണുക…അവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവന്‍…വനിതാ സംഘടനയ്‌ക്കെതിരേ ആഞ്ഞടിക്കുന്നതിനിടയില്‍ മുകേഷിനിട്ടും കുത്തി പി.സി ജോര്‍ജ്

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ കത്തു പുറത്തുവിട്ട സിനിമയിലെ വനിതാ സംഘടയ്‌ക്കെതിരേ ആഞ്ഞടിച്ച് പിസി ജോര്‍ജ്. അതിലെ വരികള്‍ ലക്ഷ്യമിടുന്നത് മുകേഷിനെ ആണോ എന്നാണ് ഉയരുന്ന ചോദ്യം. കുരുക്ഷേത്ര യുദ്ധകാരണം ഉദ്ധരിച്ചാണ് ഉദ്യമം…അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടുവന്നവന്‍.. ..അവനാണ് നിന്നെയും ആക്രമിച്ചത്…അവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവന്‍ തൊട്ടടുത്ത് ഞാനിരിക്കുന്ന സ്ഥലത്ത് ഇരുന്നിട്ടും ഈ മാന്യന്‍ അത് കണ്ടില്ല. എന്നിട്ടാണ് സംസ്കാരസീമ പഠിപ്പിക്കാനുള്ള ശ്രമം. ഇത്തരം പൊള്ളത്തരങ്ങള്‍ കണ്ണു തുറന്നു കാണുകഇങ്ങനെ പറഞ്ഞാണ് കുറിപ്പ് പിസി അവസാനിപ്പിക്കുന്നത്. പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. മുകേഷ് നിയമസഭാ അംഗവും. തന്റെ അടുത്തിരിക്കുന്നതെന്ന് പിസി ചൂണ്ടിക്കാട്ടുമ്പോള്‍ അത് സഹ എംഎല്‍എയെ ആണെന്നാണ് കരുതപ്പെടുന്നത്.

പിസിയുടെ കുറിപ്പ് ഇങ്ങനെ…

Related posts