മട്ടന്നൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്നു കാണിച്ചു മദ്രസ അധ്യപകനെതിരെ പരാതി. മട്ടന്നൂരിനടുത്തെ ഒരു മദ്രസയില്‍ പഠിപ്പിക്കുന്ന അധ്യാപകനായ ഈസയ്‌ക്കെതിരെ (50) യാണ് അഞ്ചുവിദ്യാര്‍ഥിനികള്‍ പോലീസില്‍ പരാതി നല്‍കിയത്. വിവിധ ദിവസങ്ങളിലായി വിദ്യാഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണു പരാതി.
10 വയസുമുതല്‍ 13 വയസു വരെയുള്ള കുട്ടികളാണു പീഡനത്തിനിരയായത്. വിദ്യാര്‍ഥിനികള്‍ ആദ്യം ചൈല്‍ഡ് ലൈനിലാണു പരാതി നല്‍കിയത്. പരാതി മട്ടന്നൂര്‍ പോലീസിന് കൈമാറിയതിനെ തുടര്‍ന്നു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകന്‍ ഒളിവിലാണ്.