നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്; അമേരിക്കയില്‍ നിന്ന്‌ ഇന്ത്യക്കാരന്‍ ഭാര്യയെ വാട്‌സാപ്പിലൂടെ മൊഴിചൊല്ലി

whattഫേസ്ബുക്കിലൂടെ വിവാഹവും വിവാഹമോചനവും നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇപ്പോള്‍ വാട്‌സാപ്പിലും ആ പതിവു വന്നിരിക്കുകയാണ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഐ. ടി ഉദ്യോഗസ്ഥനായ ഇന്ത്യാക്കാരനാണ് തന്റെ ഭാര്യയെ വാട്‌സ്ആപ്പിലൂടെ മൊഴിചൊല്ലിയത്. കുടുംബപ്രശ്‌നങ്ങളാണ് കാര്യങ്ങള്‍ മൊഴിചൊല്ലലിലേക്ക് എത്തിച്ചതെന്ന് ഇയാള്‍ പറയുന്നു. ഹൈദരാബാദ് സ്വദേശിയായ ഹുസൈന്‍ ഖുറേഷിയാണ്  വാട്‌സ് ആപ്പിലൂടെ മൂന്നു തവണ തലാക്ക് ചൊല്ലി ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി എന്നു പറയുന്നത്. എ്‌നാല്‍ തനിക്ക് ഭര്‍ത്താവിന്റെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലയെന്നാണ് ഭാര്യ മഹ്‌റീന്‍ പറയുന്നത്. താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും മഹ്‌റീന്‍ പറയുന്നു.

നിരന്തരം തന്നെ പീഡിപ്പിച്ച ഭര്‍ത്തൃവീട്ടുകാര്‍ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്നും മഹ്‌റീന്‍ ആരോപിക്കുന്നു. ഖുറേഷിയുടെ മൂത്ത സഹോദരന്‍ സയ്യദ് ഫയാസുദീന്‍ തന്റെ ഭാര്യയായ ഹീന ഫാത്തിമയെ ആറു മാസം മുന്‍പ് സമാന രീതിയില്‍ മൊഴി ചൊല്ലിയിരുന്നു. ഫാത്തിമക്ക് രണ്ടു പെണ്‍കുട്ടികളുമുണ്ട്. ഇസ്ലാമിക നിയമപ്രകാരം ലഭിക്കേണ്ട യാതൊരു രേഖയും നല്‍കാതെ ഇരുവരേയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് രണ്ടു സ്ത്രീകളും ചേര്‍ന്ന് ഭര്‍ത്താക്കന്മാരുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മക്കള്‍ ആവശ്യമായ രേഖകള്‍ യുവതികള്‍ക്ക് നല്കിയിട്ടുണ്ടെന്നുമാണ് ഹുസൈന്‍ ഖുറേഷിയുടെയും സയ്യദ് ഫയാസുദീന്റെയും പിതാവ് പറയുന്നത്. മഹ്‌റീന്റെ പരാതിയില്‍ ഖുറേഷിയുടെ ബന്ധുക്കളായ ഹഫീസ്, ആതിയ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

വീഡിയോ കാണാം

Related posts